സഖാക്കളേ
എൽഡിഎഫ് സർക്കാരിൻ്റെ നാലാം വാർഷികം ഇടതുപക്ഷ ജനാധിപത്യശക്തികളാകെ ഗൗരവപൂർവ്വം ഏറ്റെടുത്തിട്ടുള്ള രാഷ്ട്രീയ സന്ദർഭമാണിത്. ആർഎസ്എസ്- ബിജെപി തീവ്രവലതുപക്ഷം ഇന്ത്യയിലെമ്പാടും വർഗീയ വെറുപ്പിന്റെയും കോർപ്പറേറ്റ് പ്രീണനത്തിൻ്റെയും വിനാശകരമായ പാത പിൻപറ്റുന്നു. ഈ പശ്ചാത്തലത്തിൽ കേരളം ഉയർത്തിപ്പിടിക്കുന്ന ബദൽ നയങ്ങളുടെ പ്രതീകമാണ് എൽഡിഎഫ് ഗവൺമെന്റ്റ്. കമ്പോളമോ ജനങ്ങളോ എന്ന ചോദ്യത്തിനുള്ള ഉത്തരം തേടു മ്പോഴാണ് ഇടതുപക്ഷ വലതുപക്ഷ നയങ്ങൾ വഴിപിരിയുന്നത്. ഡൊണാൾഡ് ട്രംപ് മുതൽ നരേന്ദ്രമോഡി വരെയുള്ള വലതുപക്ഷ വക്താക്കൾ കമ്പോളത്തിന്റെയും ലാഭമോഹത്തിന്റെയും വഴിയെ മഹത്വവൽക്കരിക്കുന്നു . അതല്ലാതെ മറ്റൊരു മാർഗ്ഗമില്ല (There is no alternative) എന്നവർ ഏറെക്കാലമായി കൊട്ടിഘോഷിക്കുന്നു. അവർക്ക് അനുകൂലമായ ഒരു വലതുപക്ഷ കാറ്റ് ഇന്ന് ലോകത്ത് വീശുന്നുണ്ട് എന്നത് സത്യമാണ്. അതുകൊണ്ട് ആ നയങ്ങൾ ശരിയാണെന്ന് സ്ഥാപിക്കാനാണ് രാജ്യങ്ങൾ തോറും ഉള്ള കമ്പോള രാഷ്ട്രീയത്തിന്റെ സ്തുതിപാഠകന്മാർ പാടുപെടുന്നത്. അവിടെയാണ് കേരളത്തിൻ്റെയും എൽഡിഎഫിൻ്റെയും രാഷ്ട്രീയ പ്രാധാന്യം ജനങ്ങൾ മനസ്സിലാക്കേണ്ടത് . വെല്ലവിളികൾ നിറഞ്ഞ ഒരു രാഷ്ട്രീയ കാലാവസ്ഥയിൽ ജനങ്ങളാണ് പ്രധാനം എന്ന ഇടതുപക്ഷ കാഴ്ചപ്പാടിൻ്റെ ശരിയാണ് എൽഡിഎഫിന് കരുത്തുപ കുരുന്നത്.കാറും കോളും നിറഞ്ഞ സർവ്വദേശീയ ദേശീയ സാഹചര്യങ്ങളിലും എൽഡിഎഫ് രണ്ടുതവണകളിലായി ഇപ്പോൾ ഒൻപത് വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ഈ മ്പത് വർഷങ്ങളിലുമുയർന്നു വന്ന രാഷ്ട്രീയ -സാമ്പത്തിക പ്രതിബന്ധങ്ങളെ ജനങ്ങളുടെ പിണ തോടെ നാം അതിജീവിച്ചു മഹാമാരി അടക്കമുള്ള വിപത്തുകളുടെ മുമ്പിൽ മുതലാളിത്തലോകം പകച്ചനിന്നപ്പോൾ ബദൽ വഴികൾ സാധ്യമാണെന്ന് എൽഡിഎഫ് തെളിയിച്ചു. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം പാവപ്പെട്ട മനുഷ്യരുടെ ഭക്ഷണത്തിന്റെയും പാർപ്പിടത്തി രന്റെയും പ്രശ്നങ്ങളെ അതിവ പ്രാധാന്യത്തോടെ എൽഡിഎഫ് സർക്കാർ ഏറ്റെടുത്തു. അതിലൂടെ ഊട്ടിയുറപ്പിക്കപ്പെട്ട ജനകീയ പിന്തുണയുടെ അടിത്തറയിൽ ഊന്നിയാണ് സർക്കാരിന്റെ നാലാം വാർഷികം നാം ആചരിക്കുന്നത്.
1957 മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ പരിശ്രമിച്ചത് ഐശ്വര്യപൂർണ്ണമായ കേരളം കെട്ടിപ്പടുക്കാനാണ്. ഐക്യകേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പിനായി സ്വഅച്യത മേനോന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി തയ്യാറാക്കിയ മാനിഫെസ്റ്റോയുടെ തലക്കെട്ട് തന്നെ ഈ വാഗ്ദാനമായിരുന്നു. പിന്നീട് വന്ന ഇടതുപക്ഷ ഗവൺമെൻ്കളെല്ലാം മൗലികമായി വഴികാട്ടിയത് ഈ വാഗ്ദാനങ്ങളോടുള്ള പ്രതിബദ്ധതയാണ്. 57ലെയും 67ലെയും എം.എസിന്റെയും 60 ലേയും 70ലെയും അച്യുതമേനോൻ്റെയും 78 ലെ പി കെ .വിയുടെയും 60 ലേയും 87 ലേയും 96 ലേയും നായനാരുടെയും 2000 ലെ അച്യുതാനന്ദന്റെയും സർക്കാരുകളും ഇപ്പോഴത്തെതുൾപ്പെടെയുള്ള പിണറായി സർക്കാരുകളും 57ൽ ആരംഭിച്ച ഇടതുപക്ഷ ഭരണ ത്തിന്റെ ചരിത്രപരമായ പിന്തുടർച്ചവകാശികളാണ്.ജന്മിതത്തിന്റെ തായ് വേര് പിഴുതെറിഞ്ഞതും തൊഴിലാളികളുടെയും കർഷകരുടെയും അവകാശങ്ങൾക്ക് നിയമപരിരക്ഷ ഉറപ്പാക്കിയതും ആരോഗ്യ വിദ്യാഭ്യാസ സാമൂഹ്യ സുരക്ഷാരംഗങ്ങളിൽ കുതിച്ചു കയറ്റം നടത്തിയതും എല്ലാം അവയുടെ കാലത്താണ്. കേരളവികസനത്തിൻ്റെ ദീപസ്തംഭങ്ങൾ എന്ന് വിളിക്കാവുന്ന ഗ്രാമങ്ങൾ തോറും ഉള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ എസ്റ്റേറ്റുകളും ലക്ഷം വീട്- ലൈഫ് ഭവന പദ്ധതികളും കെൽട്രോണും ശ്രീചിത്രയും അടക്കമുള്ള ഇലക്ട്രോണിക്‌സ് – ഗവേഷണ കേന്ദ്രങ്ങളും എണ്ണമറ്റ പൊതു മേഖല സ്ഥാപനങ്ങളും നാഷണൽ ഹൈവേ മുതൽ വിഴിഞ്ഞം വരെയുള്ള അടിസ്ഥാന സൗകര്യ നേട്ടങ്ങളും എല്ലാം നമ്മുടെ മുമ്പിലുണ്ട്. ഇടതുപക്ഷം മുന്നോട്ടുവച്ച ഐശ്വര്യപൂർണ്ണമായ കേരളത്തെ കുറിച്ചുള്ള വികസന വാഗ്ദാനത്തിൻ്റെ അനിഷേധ്യ മായി തെളിവുകളാണ് ഇവയെല്ലാം, അതുകൊണ്ടാണ് എൽ ഡിഎഫ് സർക്കാർ ജനങ്ങൾക്ക് പ്രിയങ്കരമാകുന്നത്.
രാജ്യം ഭരിക്കുന്ന ബിജെപി സർക്കാരിൻ്റെ വർഗീയ വാദപരവും ഹെഡറൽ വിരുദ്ധവും ആയ നീക്കങ്ങൾക്ക് മുമ്പിൽ എൽ ഡിഎഫ് ഒരിക്കലും മുട്ടുകത്തിയിട്ടില്ല. മതേതരത്വവും ജനാധിപത്യവും ഭരണഘടന മൂല്യങ്ങളും സംരക്ഷിക്കാനുള്ള സമരത്തിൽ രാജ്യത്തിന് ആത്മവിശ്വാസം പകരുന്ന നിലപാടുകളുമായാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടു നീങ്ങുന്നത്. അതുകൊണ്ടു തന്നെയാണ് കേന്ദ്രത്തിലെ ഭരണക്കാർ കേരള സർക്കാരിനെ വെറുക്കുന്നതും ഭയക്കുന്നതും നീതികരണം ഇല്ലാത്ത സാമ്പത്തിക ഉപരോധത്തിലൂടെ സർക്കാരിനെ ശ്വാസം മുട്ടിക്കാൻ അവർ ശ്രമിക്കുന്നു. അർഹതപ്പെട്ട വിഹിതങ്ങൾ തരാതെ ബിജെപി സർക്കാർ എൽഡിഎഫ് സർക്കാരിനെ സർക്കാരി ന്റെ വഴികളിൽ നിരന്തരം പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നു. ബുദ്ധിമുട്ടേറിയ ഈ സാഹചര്യങ്ങളിലും ജനപക്ഷ നിലപാടുകളിൽ നിന്ന് വ്യതിചലിക്കാതെ മുന്നോട്ട് പോകാൻ ഇടതുപക്ഷ സർക്കാർ കാണിക്കുന്ന ധിരത ജനങ്ങൾ കാണുന്നുണ്ട്. ആ ജനങ്ങളാണ് സർക്കാരിന്റെ മൂന്നാമൂഴത്തെപ്പറ്റി സംസാരിക്കുന്നത്. ആ ജനഹിതത്തെ വഴിമുടക്കാൻ കോൺഗ്രസും ബിജെപിയും എസ്‌ഡിപിഐയും അടക്കമുള്ള വലതുപക്ഷ ശക്തികളെല്ലാം ശ്രമിക്കുമ്പോഴും ജനങ്ങൾ ഈ സർക്കാരിനെ ഹൃദയത്തോട് ചേർത്ത് പിടിക്കുകയാണ്.1950-ലെ വിമോചന സമരത്തിൻ്റെ പ്രേതങ്ങൾക്ക് പുനർജീവൻ കൊടുക്കാൻ മേൽപ്പറഞ്ഞ ജനവിരുദ്ധ കൂട്ടുകെട്ട് എത്ര ശ്രമിച്ചാലും എൽഡിഎഫിനെ സംരക്ഷിക്കാനും മുന്നോട്ടു നയിക്കാനും ജനങ്ങൾ ഉണ്ടാകും. കേന്ദ്ര സർക്കാർ അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാണ്. ലക്ഷ്യങ്ങളിലേക്ക് മുന്നേറാൻ സർക്കാരിന് മുമ്പിലുള്ള കടമ്പകൾ ജനങ്ങൾക്കറിയാം. തൊഴിലാളികളും കർഷകയം പാവപ്പെട്ടവരും ഇടത്തരക്കാനും അടങ്ങുന്ന ആ ജനവിഭാഗങ്ങളാണ് എൽഡിഎഫിൻ്റെ അടി ത്തറ. അവരുടെ ആശയാഭിലാഷങ്ങളോട് കാണിക്കുന്ന പതറാത്ത കൂറാണ് ഇടതുപക്ഷ ഗവൺമെൻ്റിൻ്റെ മുഖമുദ്ര. വിഭവ ലഭ്യത കുറവായിരിക്കുമ്പോൾ സാധ്യമായ നേരായ വഴികളിലൂടെ വികസനത്തിനുള്ള സമ്പത്ത് സമാഹരിക്കാനും സർക്കാർ കഠിനപ്രയത്നം നടത്തുന്നുണ്ട്. പരിമിത വിഭവങ്ങളുടെ വിനിയോഗത്തിൽ ഇടസ്സപക്ഷ സർക്കാരിനെ നയിക്കേണ്ടത് മുൻഗണനകളെ കുറിച്ചുള്ള ശരിയായ കാഴ്ചപ്പാടാണ്. ദശാബ്ദങ്ങൾക്ക് മുമ്പേ ഭൂപരിഷ്കരണം പൂർത്തീകരിക്കപ്പെട്ട കേരളത്തിൽ ഇനി അതി ദരിദ്രർ ഉണ്ടായിക്കൂടാ എന്ന നിലപാട് അതിന്റെ തെളിവാണ്. ആ വ്യക്തതയോടെ തന്നെ ഭക്ഷ്യ പൊതുവിതരണ മേഖലയിലും കർഷക ക്ഷേമരംഗത്തും മുന്നോട്ട് നീങ്ങാനും എൽഡിഎഫ് സർക്കാരിന് കഴിയണം. ലക്ഷക്കണക്കിന് മനു ഷ്യർക്ക് പട്ടയത്തിലൂടെ ഭൂമിയിൽ സ്ഥിരാവകാശം കിട്ടിയ കേരളത്തിൽ ഉൽപാദനമേഖലയിലും അതിന്റെ പ്രതിഫലനം ഉണ്ടാകണം. അടിസ്ഥാന വിദ്യാഭ്യാസരംഗത്ത് ഒന്നാം സ്ഥാന മുള്ള കേരളത്തിൽ എഐ യുഗത്തിൽ എന്തെല്ലാം കുതിപ്പുകൾ സാധ്യമാണെന്ന് ആരായണം സാംസ്‌കാരിക മണ്ഡലത്തിലും പരിസ്ഥിതി സംരക്ഷണത്തിലും ഇടതുപക്ഷം അതിന്റെ ഇട പക്ഷവ്യതിരിക്തത തെളിയിച്ചുകൊണ്ട് മുന്നോട്ടു പോകണം. അഴിമതിയുടെ കറുത്ത ശക്തികൾ സർക്കാരിനെ കുറിച്ച് ജന ങ്ങൾക്കുള്ള ആവേശകരമായ വിശ്വസത്തിൽ നിഴൽ വിളില്ല എന്ന് ഉറപ്പാക്കണം മതവിശ്വാസത്തെ മതഭ്രാന്തായി മാറ്റാൻ പുതിയ സാഹചര്യങ്ങളിൽ വീണ്ടും ശ്രമങ്ങൾ ഉണ്ടാവുകയാണ് യഥാർത്ഥ മതവിശ്വാസികളെ ആകെ അണിനിരത്തിക്കൊണ് ദീകരവാദത്തിനും അതിന് വിത്തുപാകുന്ന എല്ലാത്തരം മതതി വവാദത്തിനും എതിരായുള്ള ജനകീയ പ്രതിരോധത്തിൻ്റെ നെടുങ്കോട്ടയായി കേരളം മാറണം.അവക്കെല്ലാം വേണ്ടിയുള്ള ലക്ഷ്യബോധമുറ്റ പ്രവർത്തനങ്ങളുടെ സന്ദർഭമായാണ് എൽ ഡിഎഫ് സർക്കാരിൻ്റെ നാലാം വാർഷികത്തെ നാം കാണു ന്നത്.
ഇടതുപക്ഷം അല്ലാതെ വേറൊരു വഴിയില്ല.ആ ബോധ്യത്തെ മുറുകെപ്പിടിച്ചുകൊണ്ട് എൽഡിഎഫിനെ ശക്തിപ്പെടുത്തുക എന്നുള്ളതാണ് കമ്മ്യൂണിസ്റ്റുകാരുടെ കടമ ആ കടമ നിർവ്വ ഹിക്കാൻ നിശ്ചയദാർഢ്യത്തോടെ പാർട്ടിയെയും ജനങ്ങളെയും അണിനിരത്താൻ നാം നമ്മുടെ എല്ലാ ശേഷിയും വിനിയോഗി ക്കും.എൻഡിഎഫ് ദുർബ്ബലമായാൽ ഭാവിയെ പറ്റിയുള്ള ജന ങ്ങളുടെ എല്ലാ പ്രതീക്ഷയും കെട്ടുപോകും ആ ഇരുട്ടിൽ എല്ലാ ത്തരം വലതുപക്ഷശക്തികളും കേരളം ഇന്നോളം നേടിയ സമസ്തനേട്ടങ്ങളെയും കഴിച്ചുമൂടും. അതിനു നാം അനുവദിക്കുക യില്ല. ആശയപരമായും രാഷ്ട്രീയമായും സംഘടനാപരമായും എൽഡിഎഫിനെ കൂടുതൽ കെട്ടുറപ്പുള്ളതാക്കാൻ എല്ലാ ഇട തുപക്ഷ ജനാധിപത്യശക്തികളോടും ഇക്കാലഘട്ടം ആഹ്വാനം ചെയ്യുന്നുണ്ട് ആ വഴിക്കുള്ള സംഘടിത പ്രവർത്തനങ്ങൾക്കായി നാലാം വാർഷികത്തെ നാം പ്രയോജനപ്പെടുത്തും.
സർക്കാരിൻറെ നാലാം വാർഷികത്തിൽ എൽഡിഎഫിനെ കൂടുതൽ കെട്ടുറപ്പുള്ളതാക്കുക
229
previous post